/sathyam/media/media_files/pNsu0tUMULE6WfMduR9E.jpg)
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 16.89 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച വൈക്കം അക്കരപ്പാടം പാലം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.
അഞ്ചുവര്‍ഷം കൊണ്ട് നൂറ് പാലങ്ങള്‍ എന്നതായിരിയുന്നു സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും എന്നാല്‍ 150 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ കഴിഞ്ഞെന്നും ഓൺലൈനിൽ പരിപാടിയിൽ പങ്കെടുത്ത മന്ത്രി പറഞ്ഞു.
പാലത്തിനുസമീപം നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. സലില, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.പി. അനൂപ്, കെ.ആര്‍.എഫ്.പി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ബി. സുഭാഷ് കുമാര്‍,
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം ഗോപിനാഥന്‍ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ പുഷ്‌കരന്‍, ടി. പ്രസാദ്, ടി.പി. രാജലക്ഷ്മി, പാലം നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, പാലം നിര്‍മാണ കമ്മിറ്റി സെക്രട്ടറി എ.പി. നന്ദകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ശശിധരന്‍, അഡ്വ.കെ.പി. ശിവജി തുടങ്ങിയവര്‍ പങ്കെടുത്തു.