എ.സി റോഡിൽ സ്കൂട്ടറിൽ ചാരായം കടത്തിക്കൊണ്ടുവന്ന രണ്ടു പേർ അറസ്റ്റിൽ. പിടികൂടിയത് 20 ലിറ്റർ ചാരായം.കുടിവെള്ളതിൻ്റെ കാനിലാണ് ചാരായം കടത്തിയത്.

കുടിവെള്ളത്തിൻ്റെ കാനിലാണ് പ്രതികൾ ചാരായം കടത്തിയത്. പ്രതികളെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

New Update
arrest

ചങ്ങനാശേരി: എ.സി റോഡിൽ സ്കൂട്ടറിൽ ചാരായം കടത്തിക്കൊണ്ടുവന്ന രണ്ടുപേർ അറസ്റ്റിൽ.

Advertisment

ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ   അനിൽകുമാർ,   നെടുമുടി വില്ലേജിൽ മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ  സുമൻ കുമാർ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.   

ഇന്ന് പുലർച്ചെ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  എസ്. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ  സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എ.സി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം 20 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്.

കുടിവെള്ളത്തിൻ്റെ കാനിലാണ് പ്രതികൾ ചാരായം കടത്തിയത്.  പ്രതികളെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

Advertisment