/sathyam/media/media_files/V8CKN538agnARDTzo2T8.jpg)
ചങ്ങനാശേരി: രൂപങ്ങള്‍ മാറിയെങ്കിലും ഓര്‍മകള്‍ക്ക് പഴയ മധുരം തന്നെയായിരുന്നു. പഴയകാല സ്മരണകള്‍ അയവിറക്കാന്‍ ആ കൂട്ടുകാര്‍ വീണ്ടും ഒത്തുകൂടി. 1974ൽ ​സെ​ന്‍റ് ആൻ​സ് സ്​കൂ​ളി​ൽ നി​ന്നും എ​സ്എ​സ്​എ​ൽ​സി കഴി​ഞ്ഞി​റ​ങ്ങി​യ 27 വ​നി​ത​ക​ളാണ് മേ​യ് ദിനത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​ത്തു​കൂ​ടിയത്. ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​മു​ള്ള സൂ​സി ചാണ്ടി ഒള​ശ​യു​ടെ വീട്ടി​ലായിരുന്നു ഈ പൂര്‍വവിദ്യാര്‍ത്ഥി സംഗമം.
തങ്ങളുടെ ജീവിച്ചിരിക്കുന്ന ഗുരുഭൂതരായ സിസ്റ്റർ​മാ​രാ​യ ഗൊ​രേ​ത്തി, എ​ൽ​സി​റ്റ, സെ​സി​ൽ, ജീ​ൻ മേ​രി, സൂസിമരിയ എ​ന്നി​വ​രെ കോൺവെന്റിൽച്ചെന്നു നേരിൽകണ്ടു. അവർക്കു പൂച്ചെണ്ടുകളും, സമ്മാനങ്ങളും കൊടുത്ത് അവരുടെ അനുഗ്രഹങ്ങൾ വാങ്ങിയിട്ടാണ് അവർ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ആരംഭിച്ചത്.
/sathyam/media/media_files/7evSmwpEL2dbw2rP5v7l.jpg)
മണ്മറഞ്ഞുപോയ ഗുരുഭൂതരായ മേരിക്കുട്ടി ജോസഫ് കാവാലം, സിസ്റ്റര്‍ മരിയ എന്നിവരുടെ പാവനാസ്മരണക്കുമുൻപിൽ ആദരാഞ്ജലികളും അര്‍പ്പിച്ചു. നി​ല​വി​ലെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ലെസിയയുമൊ​ത്ത് ഗ്രൂ​പ് ഫോട്ടോയുമെടുത്താണ് അവര്‍ പിരിഞ്ഞത്.
ഒള​ശ ഭവനിൽ വച്ച് ഡോ. ഈത്തമ്മ കേക്ക് മുറിച്ചു. മധുരം എല്ലാവരും പങ്കിട്ടു. ഒരുമിച്ച് ഉച്ചഭക്ഷണവും കഴിച്ചു. കഴിഞ്ഞ സ്കൂൾജീവിതത്തിലെ പഴയകാലകഥകളും , 50 വർഷത്തെ വിശേഷങ്ങളും ചുരുങ്ങിയ സമയത്ത് പങ്കുവച്ചു. വീണ്ടും ഒരു ഒത്തുകൂടൽ പ്രതീക്ഷിച്ചുകൊണ്ടായിരുന്നു മടക്കം.
/sathyam/media/media_files/7QH4df4NtAI3z8SkVs6v.jpg)
ബീന പ്രക്കാട് മുൻകൈ എടുത്തു തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പാണ് ഈ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനുള്ള ആശയം മുന്നോട്ടുവച്ചത്. വിദേശരാജ്യ ങ്ങളിലുള്ളവർ ഓണ്‍ലൈനായി പങ്കെടുത്തു. കുവൈറ്റിൽ നിന്ന് വന്ന 3 പേരും സന്നിഹിതരായിരുന്നു. ഡൽഹി, ചെന്നൈ, തിരുവനന്തപുരം, കൊച്ചി തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഓഫീസേഴ്‌സ്, അധ്യാപനം തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചവരും ഉണ്ടായിരുന്നു.
സൂസി ഒളശ, മറിയാമ്മ ളാകപ്പറമ്പില്‍, എല്‍സി മണിമുറി, നിത മണിമുറി, ഈത്തമ്മ കാവാലം, ബീന പ്രക്കാട്ട്, ലാലി കണ്ടത്തില്‍ എന്നിവര്‍ ഈ കൂട്ടായ്മക്കായി അക്ഷീണം പരിശ്രമിച്ചു.
ആൻസി ചാച്ചപ്പൻ കോട്ടപ്പുറം, ആൻസമ്മ ചങ്ങങ്കേരി, ആലിസ് നിർമലാലയം, ബീന പ്രക്കാട്ട്, ബീന പി.മാമ്മൻ, ഈത്തമ്മ കാവാലം, എൽസി മണിമുറി, ജോളി പുല്ലുകാട്ട്, ലാലി കണ്ടത്തിൽ, ലിയോണി കുട്ടംപേരൂർ, മറിയാമ്മ എ.ടി.കളപുരക്കൽ, മറിയാമ്മ ളാകപറമ്പിൽ, മേരിമ്മ ഒളശയില്‍, മേഴ്‌സി (സെന്റ് മേരീസ്), മേരിക്കുട്ടി ആൻ്റണി പയ്യമ്പള്ളി, നിത മണിമുറി, പുഷ്പമ്മ നമ്പിമാടം, റോസമ്മ ജോബ് മണമേല്‍, റോസമ്മ ളാകപറമ്പിൽ, റിസ്സി മാമൂട്ടില്‍, സൂസമ്മ കാലായിൽ, സൂസി ഒളശയില്‍, ത്രേസ്യാമ്മ ആയിരമല, ടെസ്സി പുത്തൻപറമ്പിൽ, ട്രീസ നാകത്തിൽ, ത്രേസ്യാമ്മ കെ.എസ്.മരങ്ങാട്ട്, എല്‍സി പാത്തിക്കൽ, ബാലമ്മ തേവലക്കര എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us