New Update
/sathyam/media/media_files/2026/01/18/police-2026-01-18-01-13-50.png)
കോട്ടയം: മെഡിക്കല്‍ കോളജിനു മുന്നിലെ സംഘര്‍ഷത്തില്‍ മൂന്നു ആംബുലന്‍സ് ഡ്രൈവര്‍മാരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ബൈക്കിലെത്തിയ യുവാക്കളും ആംബുലന്‍സ് ഡ്രൈവര്‍മാരും തമ്മിലായിരുന്നു സംഘര്‍ഷം.
സംഘര്‍ഷത്തില്‍ അയ്മനം സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us