ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്

New Update
kerala police1

കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പിള്ളി എകെജെഎം സ്‌കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പിള്ളി എകെജെഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയെന്ന് ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്.

കെഎല്‍ 05 ല്‍ തുടങ്ങുന്ന വെള്ളക്കാറില്‍ ആറുവയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു സന്ദേശം.

ഇതേതുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തിയെങ്കിലും അസ്വഭാവികമയി ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ കോളിന്റെ വിശ്വാസ്യത പരിശോധിക്കാനും ഉറവിടം കണ്ടെത്താനും പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.