പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള

വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. അന്നേദിവസം രാവിലെ ഒൻപതു മുതൽ 11 മണി വരെ രജിസ്റ്റർ ചെയ്യാം.

New Update
pradhanmanthri-apprenties-mela

കോട്ടയം: 'നൈപുണ്യ വികസനം രാജ്യപുരോഗതിക്ക്' എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. 

Advertisment

ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 (തിങ്കളാഴ്ച) ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ വച്ചാണ് അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നത്.

വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. അന്നേദിവസം രാവിലെ ഒൻപതു മുതൽ 11 മണി വരെ രജിസ്റ്റർ ചെയ്യാം.

 www.apprenticeshipindia.gov.in എന്ന പോർട്ടൽ മുഖേനയും രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2561803.

Advertisment