കുറവിലങ്ങാട് അരീക്കര പൂരം ജനുവരി ഇരുപത്തി അഞ്ചിന്

New Update
areekkara pooram

കുറവിലങ്ങാട്: അരീക്കര ക്ലബ് അരീക്കരയുടെ പൂരമാമാങ്കമായ പതിന്നൊന്നാമത് അഖില കേരള വടംവലി മത്സരം ജനുവരി 25 ന് വൈകുന്നേരം നാല് മണിമുതൽ അരീക്കര സെന്റ് റോക്കീസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. 

Advertisment

450 കിലോഗ്രാം വിഭാഗം ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കൻ മലയാളികളായ  റോയി മറ്റപ്പിള്ളിൽ കരിങ്കുന്നം - റോബിൻ പരപ്പനാട്ടുപടവിൽ അരീക്കര എന്നിവർ ഏർപ്പെടുത്തിയ ഒന്നാം സമ്മാനമായി ₹61111രുപയും


 ഉലകുംപുഴയിൽ വിൻസെന്റ്-ബിനോയിതോമസ് അരീക്കാട്ടിൽ-ഏപ്പ് കല്ലർകാണിയിൽ-തൊമ്മി പെരുമ്പേൽ- പത്രോസ് കല്ലർകാണിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി കല്ലർകാണിയിൽ ബ്രദേഴ്സ് അരീക്കര സ്പോൺസർ ചെയ്ത 41111 രൂപയും 

ഇ.എം ലൂക്കാ എടാട്ടുകുന്നേൽ- സുനിൽ പെരുമ്പനാക്കുഴിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി ഫ്രണ്ട്സ് ഓഫ് അരീക്കര ക്ലബ് സ്പോൺസർ ചെയ്യുന്ന 31111 രൂപയും


ജിജോ ലൂക്കോസ് താഴത്തൂവെട്ടിക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നാലാം സമ്മാനമായി ഷെല്ലി ജോയി കോട്ടയം ബ്രദേഴ്സ് കാനഡാ സ്പോൺസർ ചെയ്യുന്ന 21111 രൂപയും കെ.എം ലൂക്കാ മേക്കാട്ടീൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൽകും.


 ക്വാർട്ടർ ഫൈനൽ മത്സര വിജയികൾക്ക് 11111 രൂപയും,പ്രീ ക്വാർട്ടറിൽ വിജയികൾക്ക് 5111 രൂപ സമ്മാനം നൽകും. കൂടാതെ പ്രോത്സാഹനസമ്മാനങ്ങളും ഉണ്ട്.സനോജ് സൈമൺ അമ്മായീകുന്നേലിൻ്റെ സൈമൺസ് ഇന്റർനാഷണൽ ഗ്രൂപ്പാണ് വടംവലിയുടെ മെഗാ സ്പോൺസർ.

അഖില കേരള വടംവലി അസോസിയേഷൻ നിയമാവലി അനുസരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

Advertisment