/sathyam/media/media_files/2025/11/08/chetan-2025-11-08-18-36-04.jpg)
കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിലെ അരീക്കുഴി വെള്ളച്ചാട്ട വികസന പ്രവർത്തനങ്ങളുടെ മറവിൽ 2016-2017 കാലഘട്ടത്തിൽ 0.20 ആർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് അനുമതി ഇല്ലാതെ പാറപൊട്ടിച്ച് നീക്കം ചെയ്ത സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ കളക്ടർ.
താലൂക്ക് സർവ്വേയറുടെ റീപ്പോർട്ടും, വില്ലേജ് ഓഫീസർ റിപ്പോർട്ടും, പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടും പഠിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കാൻ കളക്ടർ ഉത്തരവിട്ടത്.
കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം 188.18 ക്യുബെക് മീറ്റർ കരിങ്കല്ല് അനധികൃതമായി പൊട്ടിച്ച് നീക്കുകയും,അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു കണ്ടെത്തിയിരുന്നു.
പ്രാദേശിക മാധ്യമ പ്രവർത്തകരായ ബെയ്ലോൺ എബ്രഹാമവും, രാജേഷ് കുര്യാനാടുമാണ് അനധികൃത പാറഖനനത്തിന് എതിരെ പരാതിയുമായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പരാതി സമർപ്പിച്ചത്.
പുറമ്പോക്ക് ഭൂമിയിൽ നിന്നും അനധികൃതമായി പാറഖനനം നടത്തിയവർക്ക് എതിരെ നിയമനടപടി നിയമനടപടി സ്വീകരീക്കേണ്ടത് ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് എന്ന് മുമ്പുണ്ടായിരുന്ന കളക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു .
എന്നാൽ ഇതുസംബന്ധിച്ച നടപടികൾ വൈകിയതോടെയാണ് അനധികൃത പാറ ഖനനം സംബന്ധിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കാൻ ഉഴവുർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കോട്ടയം ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us