കോട്ടയം: കോട്ടയം ഈരയില്‍ കടവില്‍ ബൈപ്പാസില്‍ നിന്നും എക്‌സൈസ് സംഘം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മൂലേടം നെടുകയില്‍ വി.അര്‍ജുനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിയോടുകൂടിയാണ് സംഭവം.
പരിശോധനയുടെ ഭാഗമായി ഈരയില്‍ കടവ് ബൈപ്പാസ് വഴി വന്നപ്പോഴാണ് സംശയാസ്പദമായ രീതിയില്‍ യുവാവിനെ കണ്ടത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും ആണ് യുവാവിന്റെ പക്കല്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുന്നത്.
ഈയില്‍ കടവ് ബൈപ്പാസ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.