അറുനൂറ്റിമംഗലം: തീര്‍ത്ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ വലിയനോമ്പിലെ വെള്ളിയാഴ്ച്ച നടന്ന കുരിശുമലകയറ്റത്തില്‍ വിശ്വാസികളുടെ തിരക്ക്.
/sathyam/media/media_files/ijyVuqCWdHKNQh1ydbus.jpg)
അമ്പതുനോമ്പാചരണം ആരംഭിച്ച ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നലെ നടന്ന കുരിശുമലകയറ്റത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് മലകയറി അനുഗ്രഹം തേടിയത്.
/sathyam/media/media_files/AWRFRCxfX6JB1Gu7iiJB.jpg)
മലയടിവാരത്തിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയില്‍ നിന്നുമാണ് മലമുകളിലേക്ക് കുരിശിന്റെ വഴി നടന്നത്.
/sathyam/media/media_files/wp9WIjfOLVX2PpDlNm3S.jpg)
തുടര്‍ന്ന് മലമുകളിലെ കപ്പേളയില്‍ ഫാ ജോസ് ആറ്റുപുറത്ത് എസ് വി ഡി വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി.
/sathyam/media/media_files/BQ1pgH3tYtIf4TZsr0kO.jpg)
വലിയനോമ്പിലെ വെള്ളിയാഴ്ച്ചകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് മലകയറ്റ പള്ളിയില്‍ കുരിശുമല കയറാനെത്തുന്നത്.
/sathyam/media/media_files/BZpjtxEnKfqV9B4Bh8AL.jpg)