New Update
/sathyam/media/media_files/2025/11/28/election-2025-11-28-01-06-14.png)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം, വി.വി.പാറ്റ് ) ആദ്യഘട്ട പരിശോധന ജനുവരി 3 ശനി തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുള്‍ കലാം ഓഡിറ്റോറിയത്തിലെ ഇ.വി.എം വെയര്‍ഹൗസില്‍ നടക്കും.
Advertisment
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ മേല്‍നോട്ടത്തില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ അംഗീകൃത എന്‍ജിനീയര്‍മാരാണ് പരിശോധന നടത്തുക.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. ആദ്യഘട്ട പരിശോധനയില്‍ അംഗീകരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us