പെരുവ: മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വക കുന്നപ്പിള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിൽ വി. ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളിനും പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ഓർമ്മപെരുന്നാളിനും സഹവികാരി. ഫാ. ജോമോൻ കെ ജോർജ് കൊടി ഉയർത്തി.
ബുധനും വ്യാഴവുമാണ് പ്രധാന പെരുന്നാൾ
ബുധൻ രാവിലെ 6.45 ന് പ്രഭാത നമസ്ക്കാരം,
7 ന് വി. കുർബാന, വൈകുന്നേരം 4 ന് വാദ്യമേളം, ദീപാലങ്കാരം 6.30 ന് സന്ധ്യാ നമസ്ക്കാരം, 7ന് പ്രസംഗം
റവ. ഫാ. ബഹനാൻ കോരുത്
8 ന് ഭക്തിനിർഭരമായ പ്രദക്ഷിണം, 9.45 ആശീർവാദം. വ്യാഴം രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരം,8.30 ന് വി. കുർബാന , 1 1 ന് ലേലം, 11.30 ന് സ്ലീബ എഴുന്നള്ളിപ്പ്, 12 ന് പ്രദക്ഷിണം 1 ന് സ്നേഹ വിരുന്ന്, കൊടിയിറക്ക്