കോട്ടയം : ' ഔഷധ സസ്യങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് ' എന്ന മുദ്രാവാക്യവുമായി കോട്ടയം ജില്ലയിലെ ഓരോ ഭവനങ്ങളിലും ഓരോ ഔഷധ സസ്യമെങ്കിലും വച്ചുപിടിപ്പിക്കുന്ന ഔഷധോദ്യാന പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഔഷധ സസ്യ വ്യാപനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
/sathyam/media/media_files/yKL4OB703Cs8sYY1fRne.jpg)
തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം കോട്ടയം ജില്ലാ പ്രസിഡണ്ടായി ബേബി പട്ടേത്ത് വൈദ്യരെ യോഗം തെരെഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി സണ്ണി വൈദ്യര്‍ - സെക്രട്ടറി, കൃഷ്ണന്‍ വൈദ്യര്‍ - വൈസ് പ്രസിഡണ്ട്, പ്രവീണ്‍ വൈദ്യര്‍ - ജോയിന്‍റ് സെക്രട്ടറി, വിജയകുമാര്‍ വൈദ്യര്‍ - ട്രഷര്‍ എന്നിവരെയും യോഗം തെരെഞ്ഞെടുത്തു