Advertisment

രാജ്മോഹൻ ഉണ്ണിത്താന്റെ കയ്യിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങളുണ്ട്; ഉണ്ണിത്താൻ ശല്യമാണെന്നു കെ.സുധാകരൻ പറഞ്ഞു; ജീവിതം മുഴുവൻ കോൺഗ്രസിനു സമർപ്പിച്ച തന്നെ ഒരു കല്യാണത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്ന് ബാലകൃഷ്ണൻ പെരിയ

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് വേറെയൊന്നുമാണ്. നെറ്റിയിലെ കുറി മായ്ച്ച് കാസര്‍കോടിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞണം കുത്തുകയാണ് ഉണ്ണിത്താന്‍ ചെയ്തത്. 

New Update
balakrishnan periya rj

കോട്ടയം; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കയ്യില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഒരുപാട് രഹസ്യങ്ങളുണ്ടെന്ന് ബാലകൃഷ്ണന്‍ പെരിയ. ആ രഹസ്യങ്ങള്‍ വിളിച്ചുപറയുമെന്ന് അയാള്‍ പല തവണ പാര്‍ട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തി. ആ ഭീഷണിയില്‍ ഭയന്നാണ് തന്നെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ജീവിതം മുഴുവന്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച തന്നെ ഒരു കല്യാണത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. പുറത്താക്കിയതിനു തലേ ദിവസം രാത്രിയും മുക്കാല്‍ മണിക്കൂറോളം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമായി സംസാരിച്ചിരുന്നു. 

കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നു രാജി വച്ചാല്‍മതിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസിനെ ഉണ്ണിത്താന്‍ തകര്‍ത്തെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഉണ്ണിത്താന്‍ ഭയങ്കര ശല്യമാണെന്നും അവനൊരു കാണ്ടാമൃഗമാണെന്നും എന്നെ പുറത്താക്കാന്‍ ഉണ്ണിത്താന്‍ വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. 

പെരിയ ഇരട്ടക്കൊലക്കേസിലെ രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളാണ് ഉണ്ണിത്താന്‍. അവരുടെ കുടുംബത്തിനായി ഒരു രൂപ പോലും നല്‍കിയിട്ടില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് വേറെയൊന്നുമാണ്. നെറ്റിയിലെ കുറി മായ്ച്ച് കാസര്‍കോടിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞണം കുത്തുകയാണ് ഉണ്ണിത്താന്‍ ചെയ്തത്. 

കുറി മായ്ച്ചത് സ്‌കിന്‍ അലര്‍ജി മൂലമാണെന്നു പറഞ്ഞത് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസിനെ ഉണ്ണിത്താന്‍ തകര്‍ത്തു. പെരിയ കേസിനു വേണ്ടി ആയിരം രൂപ പോലും സംഭാവന ചെയ്യാത്ത മനുഷ്യനാണ് ഇങ്ങനെയൊരു വിവാദം സൃഷ്ടിച്ച് രംഗത്തുവന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

Advertisment