New Update
/sathyam/media/media_files/2025/12/02/untitled-2025-12-02-09-57-48.jpg)
കോട്ടയം : എം.സി റോഡിൽ അന്തർ സംസ്ഥാന ബസിൽ നിന്നും ലക്ഷക്കണക്കിനു രൂപയുമായി ബംഗളൂരു സ്വദേശി പിടിയിൽ.
Advertisment
ഇന്നു രാവിലെ ഒൻപതു മണിയോടെ ഓടെ കോഴാ ജില്ലാ കൃഷിത്തോട്ടത്തിന് മുൻഭാഗത്തു വച്ചാണ് ബസിൽ പരിശോധന നടത്തിയത്.
ബാംഗ്ലൂരിൽ നിന്ന് പത്തനാപുരം സർവ്വീസ് നടത്തുന്ന ജെ.എസ്.ആർ ബസിൽ കുറവിലങ്ങാട് എക്സൈസ് സംഘം പരിശോധന നടത്തുകയും യുവാവിൻ്റെ ബാഗ് പരിശോധിച്ചപ്പോൾ അളവിൽ കൂടുതൽ പണം കണ്ടെത്തുകയായിരുന്നു.
ബാംഗ്ലൂർ സ്വദേശിയാണ് പണവുമായി എത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ വൻതുക രേഖകൾ ഇല്ലാതെ കൊണ്ടുവരുന്നത് പിടിക്കപ്പെടാവുന്ന കുറ്റമാണ്.
യുവാവിനെ പോലീസിന് കൈമാറും. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചും എന്തിന് എത്തിച്ചു എന്നത് സംബന്ധിച്ചും അന്വേഷണം നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us