/sathyam/media/media_files/DbkTFhN0izvVRIUvdFV5.jpg)
കോട്ടയം: പഴയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം മറന്നു പോയവരാകാം നമ്മളിൽ പലരും.
ഇതിൽ പലതിലും ചെറിയൊരു നിക്ഷേപവും കാണും.
എന്നാൽ, അക്കൗണ്ട് നമ്പറും പാസ് ബുക്കും നഷ്ടപ്പെട്ടതോടെ പണത്തിൻ്റെ കാര്യം നമ്മൾ മറന്നിരിക്കും ഇത്തരം പണം വീണ്ടെടുക്കാൻ ആർ.ബി.ഐ നിങ്ങളെ സഹായിക്കും.
നിങ്ങളുടെയോ നിങ്ങളുടെ കുടുംബത്തിൻറെയോ അക്കൗണ്ട് 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമാണെങ്കിൽ, ആ ഫണ്ട് ആർ.ബി.ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (DEA) ഫണ്ടിൽ ആയിരിക്കാം.
പക്ഷെ നിങ്ങൾക്ക് അത് ഇപ്പോഴും ക്ലെയിം ചെയ്യാവുന്നതാണ്.
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുക: https://udgam.rbi.org.in \
നിങ്ങളുടെ ബാങ്കിൻ്റെ ഏതെങ്കിലും ശാഖ സന്ദർശിക്കുക.
കെ വൈ സി സമർപ്പിക്കുക (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, അല്ലെങ്കിൽ ഡ്രൈവിങ്ങ് ലൈസൻസ്).
നിങ്ങളുടെ പണം, പലിശ ഉണ്ടെങ്കിൽ അതും സഹിതം കൈപ്പറ്റാം. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള പ്രത്യേക ക്യാമ്പുകൾ ആർ.ബി.ഐ ഡിസംബർ വരെ സംഘടിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us