New Update
/sathyam/media/media_files/B1AGaFZ1kjIjtSJejKwj.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് സ്കൂളിൽ ഈ വർഷത്തെ ബഷീർ ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുത്ത കൃതികളിലെ വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
Advertisment
അനുയോജ്യമായ പശ്ചാത്തലത്തിലും വേഷഭൂഷാദികളിലും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച പരിപാടിയിൽ പൂവമ്പഴം, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി,ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, മുച്ചീട്ടു കളിക്കാരന്റെ മകൾ, തേൻമാവ്, മതിലുകൾ തുടങ്ങിയ കൃതികളുടെ ദൃശ്യാവിഷ്കാരം ഉൾപ്പെടുത്തിയിരുന്നു.
ബഷീർ കൃതികളുടെ വായനയിലേക്കും ആസ്വാദനത്തിലേക്കും കുട്ടികളെ നയിക്കാൻ ഉതകുന്നതായിരുന്നു പരിപാടി. സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി എന്നുള്ളത് സവിശേഷതയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us