New Update
/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
Advertisment
ഗ്രാമപഞ്ചായത്ത് ഹാളിൽ രാവിലെ 11 ന് നടക്കുന്ന സദസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ജോർജ് അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി റീന വർഗീസ് പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവളളി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്തംഗങ്ങളായ സുധാ ഷാജി, അനുമോൾ മാത്യു, ജെസി ജോസ്, ജോസുകുട്ടി മാത്യു അമ്പലമറ്റത്തിൽ എന്നിവർ പങ്കെടുക്കും.