/sathyam/media/media_files/2025/11/28/ktm-2025-11-28-21-05-09.jpg)
കോട്ടയം: ഭാരതീയവിദ്യാനികേതൻ കോട്ടയം ജില്ലയിലെ വിദ്യാലയങ്ങളുടെ ജില്ലാ കലോത്സവം കച്ഛപി തരംഗ് കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കന്ററി സ്കൂളിൽ സിനിമാനടനും സംവിധായകനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് മുഖ്യ അതിഥി ആയിരുന്നു.
ഭാരതീയ വിദ്യാനികേതൻസംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ ചെയർമാൻ എം.എ വാസുദേവൻ നമ്പൂതിരി യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ ആശംസകൾ അർപ്പിച്ചു.
വിദ്യാഭാരതി ദേശീയ തലത്തിൽ സ്പോർട്സ്, സയൻസ് എക്സിബിഷൻ എന്നിവയിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
29 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രസിദ്ധ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സമ്മാനദാനം നിർവഹിക്കുന്നതാണ്. 8 വേദി കളിലായി 1500 ഓളം കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us