മാമ്മൂട്ടിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ടിന് പോകുംവഴിയായിരുന്നു അപകടം. വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറിൽ ഇവർ സഞ്ചരിച്ച ബൈക്ക് വീഴുകയായിരുന്നു.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ടിനു ശേഷം രാത്രിയോടെ പ്രവിതയും ഭർത്താവും മുടിയൂർക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു

New Update
ETTUMANOOR

കോട്ടയം : സംക്രാന്തി - പേരൂര്‍ റൂട്ടില്‍ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ ചാടിയതിനെ തുടർന്നു റോഡിലേക്കു വീണു ഗുരുതരമായി പരുക്കേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു. 

Advertisment

ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോൻ്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ദിവസമായിരുന്നു അപകടം.

ആറാട്ടിനു ശേഷം രാത്രിയോടെ പ്രവിതയും ഭർത്താവും മുടിയൂർക്കരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പേരൂർ ബ്ലസിപ്പടിയിൽ വാട്ടർ അതോറിട്ടിയുടെ മാൻഹോളിലെ ഗട്ടറിൽ ഇവർ സഞ്ചരിച്ച ബൈക്ക് വീഴുകയായിരുന്നു. അപക‌ടത്തിൽ ബൈക്കിന്റെ പിന്നിൽ നിന്നും പ്രവിത റോഡിലേക്ക് തെറിച്ച് വീണു. 

ഗുരുതരമായി പരുക്കേറ്റ പ്രവിത അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് മരണം സംഭവിച്ചു. പരേത നട്ടാശ്ശേരി പഴയാറ്റില്‍ വാസുവിന്റെയും മോഹിനിയുടെയും മകളാണ്. സഹോദരന്‍ പ്രവീണ്‍. സംസ്‌കാരം ബുധനാഴ്ച മൂന്നിനു  വീട്ടുവളപ്പില്‍.

Advertisment