New Update
/sathyam/media/media_files/2026/03/02/mar-2026-03-02-22-08-14.jpg)
രാമപുരം: 'രക്ത ദാനം മഹാദാനം' ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ കോളേജിൽ ആദരിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് ആദരക്കൽ ചടങ്ങ് നടക്കുക.
Advertisment
രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള , വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ഉദ്‌ഘാടനം ചെയ്യും. മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us