വള്ളംകളി ആരവത്തില്‍ താഴത്തങ്ങാടി..താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗിനു തുടക്കം..കപ്പടിക്കുക വീയപുരമോ മേല്‍പാടമോ, നിരണമോ എന്നിറയാന്‍ ആകാംഷയുടെ നിമിഷങ്ങള്‍.

ആറിന്റെ ഇരു കരകളിലും താഴത്തങ്ങാടി പാലത്തിനു മുകളിലും തിങ്ങി നിറഞ്ഞ പുരുഷാരത്തെ ആവേശം കൊള്ളിക്കുന്ന മാസ്ഡ്രില്‍ പ്രകടനത്തോടെയണു വള്ളം കളിക്കു ഔപചാരികമായ തുടക്കമായത്

New Update
boat-race

കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങള്‍ പങ്കെടുക്കുന്ന 124-ാമത് കോട്ടയം ബോട്ട് റേസിനും തടുക്കം..

Advertisment

ആറിന്റെ ഇരു കരകളിലും താഴത്തങ്ങാടി പാലത്തിനു മുകളിലും തിങ്ങി നിറഞ്ഞ പുരുഷാരത്തെ ആവേശം കൊള്ളിക്കുന്ന മാസ്ഡ്രില്‍ പ്രകടനത്തോടെയണു വള്ളം കളിക്കു ഔപചാരികമായ തുടക്കമായത്.

മൂന്നു ട്രാക്കുകകളിലായി ഒമ്പതു ചുണ്ടന്‍വള്ളങ്ങളും 15 ചെറുവള്ളങ്ങളുമാണു മത്സരത്തില്‍ പങ്കെടുക്കുക.

ktm

 വീയപുരം (വി.ബി.സി, കൈനകരി), നടുഭാഗം (പി.ബി.സി, പുന്നമട), മേല്‍പാടം (പി.ബി.സി. പള്ളാത്തുരുത്തി),നിരണം (നിരണം ബോട്ട്ക്ലബ്), പായിപ്പാടന്‍ (കെ.ടി.ബി.സി ബോട്ട്ക്ലബ് , കുമരകം), നടുവിലേപ്പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട്ക്ലബ്, കുമരകം),കാരിച്ചാല്‍ (കെ.സി.ബി.സി, കാരിച്ചാല്‍), ചെറുതന (തെക്കേക്കര ബി.സി), ചമ്പക്കുളം (ചങ്ങനാശേരി ബോട്ട്ക്ലബ്) എന്നീ ചുണ്ടനുകളാകണു മത്സരത്തില്‍ പങ്കെടുക്കുക.

ആദ്യം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടര്‍ന്നു ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും. നാലിനാണു ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍.

കലക്ടര്‍ ചേതന്‍കുമാര്‍ മീണ പതാക ഉയര്‍ത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

ഇക്കുറി മഴ രസംകൊല്ലിയായി നില്‍ക്കുന്നതു കാണികള്‍ക്കും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ശക്തമായ മഴയെ തുടര്‍ന്നു മികച്ച പ്രകടം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നു പറഞ്ഞു കുമരകം ടൗണ്‍ ബോട്ട് ക്ലബ് വള്ളം ട്രാക്കിനു കുറുകെയിട്ടു പ്രതിഷേധിച്ചിരുന്നു.

 പിന്നാലെ പോലീസും തുഴച്ചക്കാരുമായി സംഘര്‍ഷവും ഉണ്ടായതിനെ തുടര്‍ന്നു വള്ളം കളി ഉപേക്ഷിക്കുകയായിരുന്നു.

Advertisment