ഇഞ്ചോടിഞ്ച് പോരാട്ടം. താഴത്തങ്ങാടിയില്‍ ജലരാജാവായി വീയപുരം..രണ്ടാം സ്ഥാനത്തുള്ള മേല്‍പ്പാടത്തെ പിന്നിലാക്കിയത് മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തില്‍..മൂന്നാം സ്ഥാനത്തത്തേക്കു പിന്തള്ളപ്പെട്ടു നടുഭാഗം.

മൈക്രോസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണു വീയപുരം ഒന്നാമതെത്തിയത്. വീയപുരം 3.18.080 സമയത്തില്‍ ഫിനിഷ് ചെയ്തപ്പോള്‍ മേല്‍പ്പാടം 3.18.280 സമയമാണു ഫിനിഷ് ചെയ്യാന്‍ എടുത്തത്

New Update
boat-race

കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ താഴത്തങ്ങാടിയില്‍ നടന്ന മത്സരത്തില്‍  വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടന്‍ ജേതാക്കളായി. രണ്ടാം സ്ഥാനം പി.ബി.സി. പള്ളാത്തുരുത്തി തുഴഞ്ഞ മേല്‍പാടം ചുണ്ടനാണ്. 

Advertisment

മൈക്രോസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണു വീയപുരം ഒന്നാമതെത്തിയത്. വീയപുരം 3.18.080 സമയത്തില്‍ ഫിനിഷ് ചെയ്തപ്പോള്‍ മേല്‍പ്പാടം 3.18.280 സമയമാണു ഫിനിഷ് ചെയ്യാന്‍ എടുത്തത്. 

boat-race-1

മൂന്നാം സ്ഥാനം പി.ബി.സി, പുന്നമടയുടെ നടുഭാഗത്തിനാണ്. നാലാം സ്ഥാനം നിരണം (നിരണം ബോട്ട്ക്ലബ്), അഞ്ചാം സ്ഥാനം നടുവിലേപ്പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട്ക്ലബ്, കുമരകം) ആറാം സ്ഥാനം പായിപ്പാടന്‍ (കെ.ടി.ബി.സി ബോട്ട്ക്ലബ് , കുമരകം), ഏഴാം സ്ഥാനം കാരിച്ചാല്‍ (കെ.സി.ബി.സി, കാരിച്ചാല്‍), എട്ടാം സ്ഥാനം ചെറുതന (തെക്കേക്കര ബി.സി), ഒന്‍പതാം സ്ഥാനം ചമ്പക്കുളവും (ചങ്ങനാശേരി ബോട്ട്ക്ലബ്) നേടി.

boat-race-2

കലക്ടര്‍ ചേതന്‍ കുമാര്‍ മീണ സമ്മനങ്ങള്‍ വിതരണം ചെയ്യും. ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്കു മൂന്നു ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്കു ഒരു ലക്ഷവും ബാക്കിയുള്ളവര്‍ക്കു പ്രോത്സാഹന ബോണസുമാണു ലഭിക്കുക. അടുത്ത സി.ബി.എല്‍. മത്സരം പിറവത്താണ് നടക്കുന്നത്.

ആവേകശകരമായ പോരാട്ടം കാണാന്‍ താഴത്തങ്ങാടി ആറിന്റെ ഇരു കരണകളിലും താഴത്തങ്ങാടി പാലത്തിലും വന്‍ ജനാവലി അണിനിരന്നിരുന്നു.

Advertisment