New Update
/sathyam/media/media_files/2025/12/05/untitled-design64-2025-12-05-09-49-28.jpg)
കുമരകം : ചീപ്പുങ്കലിൽ തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു.
Advertisment
ബോട്ടിന്റെ ഡൂം തകർന്ന് വെള്ളം കയറിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
ബോട്ട് മുങ്ങുന്നത് അറിഞ്ഞ് ജീവനക്കാർ സഞ്ചാരികളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു. സംഭവമറിഞ്ഞ് കുമരകം പോലീസ് സ്ഥലത്തെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us