എഴുത്തിലെ കോട്ടയംകാര്യം; ശ്രദ്ധേ നേടി പുസ്തകപ്രദർശനം

മലയാള ദിനത്തോടനുബന്ധിച്ച് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എഴുത്തിന്റെ കോട്ടയം പെരുമ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ജില്ലയിൽനിന്നുള്ള അൻപതോളം എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇടംപിടിച്ചത്

New Update
peruma

കോട്ടയം:  ഇവരെല്ലാം കോട്ടയംകാരാണോ? പുസ്തകങ്ങൾക്കു നടുവിലൂടെ നടക്കുമ്പോൾ ചിലർ ആകാംക്ഷയോടെ ഉന്നയിച്ച സംശയം ഇതായിരുന്നു. എഴുത്തിന്റെ ലോകത്ത് കോട്ടയംകാർ ഇനിയുമുണ്ടെന്ന് ഉദ്യോഗസ്ഥരും പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികളും സന്ദർശകരോടു വിശദീകരിച്ചു.

Advertisment

 മലയാള ദിനത്തോടനുബന്ധിച്ച് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ എഴുത്തിന്റെ കോട്ടയം പെരുമ എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ജില്ലയിൽനിന്നുള്ള അൻപതോളം എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇടംപിടിച്ചത്.

അരുന്ധതി റോയ് ഉൾപ്പെടെ വിവിധ തലമുറകളിലെ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം പുഷ്പനാഥ പബ്ലിക്കേഷൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

സന്ദർശകർക്ക് ഇഷ്ടമുള്ള മലയാളം വാക്ക് എഴുതുന്നതിന് പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി  പേർ പ്രദർശനം കാണാനെത്തി. 

ആർ.ഡി.ഒ ജിനു പുന്നൂസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.

കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ജില്ലാ സ്റ്റേഷനറി ഓഫീസർ ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി.വി. മാത്യു  എന്നിവർ സന്നിഹിതരായി.

Advertisment