New Update
/sathyam/media/media_files/2025/11/17/bus-hits-on-bike-2025-11-17-18-30-13.jpg)
വെളിയന്നൂര്‍: വെളിയന്നൂരിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ലോട്ടറി വില്പനക്കാരനായ വെളിയന്നൂർ കൊച്ചുപറമ്പിൽ ഗോപാലകൃഷ്ണൻ നായർക്കാണ് (53) പരിക്കേറ്റത്.
Advertisment
പുതുവേലി ഭാഗത്തുനിന്ന് വന്ന ബൈക്കില്‍ ഉഴവൂർ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗോപാലകൃഷ്ണനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us