കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാ സൗകര്യം, സർക്കാരിന്റേത് സ്വാഗതാർഹമായ നടപടി: പാലാ ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം

എല്ലാ ജില്ലയിലും ഒരു സർക്കാർ ആശുപത്രിയിൽ എങ്കിലും കാൻസർ ചികിത്സാ സൗകര്യം ഏർപ്പെടുത്തുക കൂടി ചെയ്ത് രോഗികളെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

New Update
KSRTC

പാലാ: കാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാ സൗകര്യം ഏർപ്പെടുത്തിയ നടപടി  സർക്കാരിൻ്റെ രോഗീപക്ഷ ഇടപെടലും ആശ്വാസകരവുമാണെന്ന് പാലാ ഗവ:ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു. രോഗികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിച്ചു.

Advertisment

രോഗികൾ ആഗ്രഹിച്ചത് സർക്കാർ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ രോഗം ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കഴിയുന്ന നിർധനരായ ആയിരങ്ങൾക്ക്   സർക്കാരിന്റെ തീരുമാനം ഒരു കൈത്താങ്ങ് ആകുകയാണ്. 

എല്ലാ ജില്ലയിലും ഒരു സർക്കാർ ആശുപത്രിയിൽ എങ്കിലും കാൻസർ  ചികിത്സാ സൗകര്യം  ഏർപ്പെടുത്തുക കൂടി ചെയ്ത് രോഗികളെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പാലാ ജനറൽ ആശുപത്രിയിൽ കാൻസർ  ചികിത്സ വിപുലീകരിക്കുന്ന നടപടി പുരോഗതിയിലാണ് ' ആരോഗ്യ വകുപ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ ഓങ്കോളജിയിൽ യോഗ്യത നേടിയ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ചികിത്സാ പദ്ധതി കൂടി നടപ്പാക്കുവാൻ കൂടി തയ്യാറാവണം.

ജയ്സൺമാന്തോട്ടം
മെമ്പർ
കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി, പാല,

Advertisment