എം.സി റോഡില്‍ തുരുത്തിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ ബജിക്കടയിലേക്ക് ഇടിച്ചു കയറി. ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

എം.സി റോഡില്‍ തുരുത്തിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം

New Update
AUTO

ചിങ്ങവനം: എം.സി റോഡില്‍ തുരുത്തിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച് അപകടം.

Advertisment

ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാര്‍.

കാര്‍ നിയന്ത്രണം നഷ്ടമായി എതിര്‍ ദിശയില്‍ നിന്നും എത്തിയ കാറില്‍ ആദ്യം ഇടിച്ചു. ഇതിന് ശേഷം റോഡരികിലെ ബജിക്കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. 

AUTO

ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്കു നീങ്ങിയ ഓട്ടോറിക്ഷ ബജിക്കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറി. 

ഓട്ടോറിക്ഷ മുഴുവനായും ബജിക്കടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.  

കാറും ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ബജിക്കടയിലേക്ക് ഇടിച്ചു കയറി.

സമീപത്തുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ബജിക്കട പൂര്‍ണമായും തകര്‍ന്നു. 

അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Advertisment