New Update
/sathyam/media/media_files/2025/10/13/car-fire-2025-10-13-19-04-07.jpg)
ചങ്ങനാശേരി: ഓട്ടത്തിനിടയില്‍ കാറിനു തീപിടിച്ച് അപകടം. ഇന്നു രാവിലെ 9.30ന് ചങ്ങനാശേരി റെയില്‍വേ പാലത്തിനു സമീപം ഗുഡ്ഷെഡ് റോഡിലായിരുന്നു അപകടം. ഓള്‍ട്ടോ കാറിനാണ് തീ പിടിച്ചത്.
Advertisment
ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുബവുമാണു കാറിലുണ്ടായിരുന്നത്. ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ടു കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതും തീ പടരുകയായിരുന്നു.
മുന്‍ഭാഗത്താണു തീ ഉയര്‍ന്നത്. ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തിയാണു തീ പൂര്‍ണമായും കെടുത്തിയത്.