Advertisment

രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു; ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്ന് ഈരാറ്റുപേട്ട സ്വദേശിനി

രാഹുലിനെതിരെ ദന്ത ഡോക്ടറായ യുവതി ഈരാറ്റുപേട്ട പൊലീസിലാണ് പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് വടക്കന്‍ പറവൂരിലെ പെണ്‍കുട്ടിയെ രാഹുല്‍ വിവാഹം കഴിച്ചകാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
rahul 1 Untitled.98.jpg

കോട്ടയം: നവവധുവിനെ മര്‍ദ്ദിച്ച കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി ഗോപാലിനെതിരെ പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി.

Advertisment

പ്രതി രാഹുലുമായി ഒക്ടോബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു നിലനില്‍ക്കെയാണ് രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതെന്നും ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനി പറയുന്നു.

രാഹുലിനെതിരെ ദന്ത ഡോക്ടറായ യുവതി ഈരാറ്റുപേട്ട പൊലീസിലാണ് പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെയാണ് വടക്കന്‍ പറവൂരിലെ പെണ്‍കുട്ടിയെ രാഹുല്‍ വിവാഹം കഴിച്ചകാര്യം അറിഞ്ഞതെന്നും യുവതി പറയുന്നു.

 യുവതിയുടെ പരാതിയില്‍ വിവാഹത്തട്ടിപ്പിന് പൊലീസ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് വിവരം.

Advertisment