കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു

ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുമായി ചേര്‍ന്ന് ഉഴവൂര്‍ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലും കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു

New Update
CASHEW-TREE

കോട്ടയം:   ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ഒരു തൈ നടാം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുമായി ചേര്‍ന്ന് ഉഴവൂര്‍ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലും കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് വിതരണോദ്ഘാടനം നടത്തി.

Advertisment

വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്‍, ബി.ഡി.ഒ.  ശ്രീകുമാര്‍ എസ്. കൈമള്‍, ജോയിന്റ്_ബി.ഡി.ഒ. ബിലാല്‍ കെ. റാം, റെയ്‌സണ്‍ പി. വര്‍ഗീസ്, ഫീല്‍ഡ് അസിസ്റ്റന്റ് ടി.ആര്‍. രാജിമോള്‍,  ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പ്രണവ് എന്നിവര്‍ പങ്കെടുത്തു.

Advertisment