New Update
/sathyam/media/media_files/2025/11/15/cbse-kalolsav-conclusion-2025-11-15-21-41-10.jpg)
കോട്ടയം: സ്കൂളുകളിൽ പഠനത്തിനുപരിയായി ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ യഥാർത്ഥ മനുഷ്യരാക്കി വളർത്തുന്നതെന്ന് സിനിമാ താരം കുക്കു പരമേശ്വരൻ.
Advertisment
കോട്ടയം മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ.
പഠനകാലത്ത് ആരുടെ തോളിൽ കയ്യിട്ടു നടന്നു , ആര് വീഴാൻ പോയപ്പോൾ താങ്ങി നിർത്തി എന്നത് അടക്കമുള്ള അനുഭവങ്ങളാണ് വിദ്യാർത്ഥികളെ നല്ല മനുഷ്യരാക്കി വളർത്തുന്നത്. ഈ ജീവിത അനുഭവങ്ങളാണ് വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ നിന്നും ലഭിക്കുന്നത് എന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us