/sathyam/media/media_files/2026/01/07/changanassery_municipallity_office-sixteen_nine-2026-01-07-11-28-26.jpeg)
ചങ്ങനാശേരി: നഗരസഭയില്‍ ഇന്നലെ നടന്ന സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി - യുഡിഎഫ് പരസ്യസഖ്യം.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് ലഭിക്കുന്നതിനായി യുഡിഎഫിലെ കേരള കോണ്‍ഗ്രസ്സ് അംഗം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താണ് വിവാദമായി മാറിയത്.
16 അംഗ യുഡിഎഫ് ഭരണ സമിതിയെ മുന്നോട്ട് കൊണ്ടുപോകുവാന്‍ വേണ്ടി യുഡിഎഫ് ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൊടുക്കുകയും ബാക്കിയുള്ളവരെ എല്ലാകമ്മറ്റികളിലും ബിജെപിയുടെ ഓരോ അംഗങ്ങളെ എടുക്കുകയും ചെയ്തുവെന്നാണ് ഇടതു പക്ഷത്തിൻ്റെ ആക്ഷേപം.
കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫിന് പറ്റിയതുപോലെ ആറുമാസം കഴിഞ്ഞ് ഭരണം നഷ്ടപെടാതിരിക്കുവാന്‍ വേണ്ടി കളിച്ചകളിയാണിതെന്ന് പരസ്യമായി കഴിഞ്ഞു.
മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവും പറഞ്ഞ് വോട്ടുപിടിച്ച യുഡിഎഫിന്റെ തനിനിറം ഒരിക്കല്‍ കൂടി വെളിവാക്കപ്പെട്ടിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും എല്‍ഡിഎഫ് ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us