കുറിച്ചിയില്‍ പള്ളിയില്‍ കുര്‍ബാന കൂടാനെത്തിയ വിശ്വാസിയെ ആക്രമിച്ച സംഭവം. കുറ്റപത്രം തള്ളി ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി. കേസില്‍ വാദിഭാഗം ഉയര്‍ത്തിയ പല വാദങ്ങളും പോലീസ് അന്വേഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു

ആക്രമണത്തില്‍ പരുക്കേറ്റിരുന്ന റിജോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

New Update
KUWAIT COURT

ചങ്ങനാശേരി: കുറിച്ചിയില്‍ പള്ളിയില്‍ കുര്‍ബാന കൂടാനെത്തിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തില്‍ ചിങ്ങവനം പോലീസ് സര്‍മ്മിച്ച കുറ്റപത്രം തള്ളി ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി.

Advertisment

പോലീസ് കുറ്റപത്രം തള്ളിയ ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ടി.എസ് അനില്‍കുമാര്‍ കേസില്‍ പുനരന്വേഷണത്തിനും ഉത്തരവിട്ടു.

കേസില്‍ വാദിഭാഗം ഉയര്‍ത്തിയ പല വാദങ്ങളും പോലീസ് അന്വേഷിച്ചിട്ടില്ലെന്നു കണ്ടെത്തിയാണു കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി പള്ളിയില്‍ മെത്രോപ്പോലീത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ് കുര്‍ബാന അര്‍പ്പിക്കുന്നതിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് കുറിച്ചി കരിമ്പന്നൂര്‍ വീട്ടില്‍ റിജോ ജേക്കബിന്റെ പരാതി.

ആക്രമണത്തില്‍ പരുക്കേറ്റിരുന്ന റിജോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് ചങ്ങനാശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറിയാക്കോസ് മാര്‍ സേവേറിയോസ് കുര്‍ബാന നടത്തുന്നതിനിടെ റിജോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. തുടർന്ന് അദ്ദേഹം സ്ലീബാ ഉയര്‍ത്തി അനുയായികളോട് റിജോയെ മര്‍ദിയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു  പോലീസിനു മൊഴി നല്‍കിയിരുന്നത്.

ഇത് കൂടാതെ സംഭവത്തിന് എല്ലാം തന്റെ മകന്‍ ദൃക്സാക്ഷിയാണ് എന്നും റെജി മൊഴി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ റിജോയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സേവേറിയോസിനെ പ്രതിയാക്കിയിട്ടില്ലെന്നും, മകനെ സാക്ഷിയാക്കിയിട്ടില്ലെന്നും കോടതിയില്‍ ഇദ്ദേഹം വാദിച്ചു.

ഇത് കണ്ടെത്തിയാണ് കോടതി അന്തിമ റിപ്പോര്‍ട്ട് തള്ളികയും, കേസില്‍ പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തത്.

Advertisment