ചങ്ങനാശേരി നഗരസഭ പിടിക്കാന്‍ പോരിന് ഒരുങ്ങി മുന്നണികള്‍. ഒറ്റയ്ക്കു മത്സരിക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാൻ ബി.ജെ.പി. രണ്ടു കൗസിലര്‍മാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

എന്നാല്‍ ബി.ഡി.ജെ.എസ് സീറ്റ് അധികം ചോദിച്ചത് ഇന്നും നാളെയുമായി പ്രശ്നങ്ങള്‍  പരിഹരിച്ച് ഒറ്റകെട്ടായി ഇലക്ഷനെ നേരിടുമെന്നു ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.

New Update
changanassery_municipallity_office-sixteen_nine

ചങ്ങനാശേരി: നഗരസഭ പിടിക്കാൻ പോരിന് ഒരുങ്ങി മുന്നണികള്‍. നഗരസഭയില്‍ എല്‍.ഡി.എഫില്‍ സി.പി.എം 21 സീറ്റിലും, കേരളകോണ്‍ഗ്രസ്(എം) ഒന്‍പതു സീറ്റിലും സി.പി.ഐ നാല് സീറ്റിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് മൂന്ന് സിറ്റിലും മത്സരിക്കും.

Advertisment

യു.ഡി.എഫില്‍ കോണ്‍ഗ്രസ് 24 സിറ്റില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് എട്ട് സീറ്റിലും മുസ്ലിംലീഗ്, ആര്‍.എസ്.പി എന്നീ കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും.

യു.ഡി.എഫില്‍ പൊതു സ്വതന്ത്രരായി മൂന്നു പേര്‍ മത്സരരംഗത്തുണ്ടാകും. ഇതില്‍ ചില സീറ്റുകള്‍ക്കുവേണ്ടി ചെറിയ തര്‍ക്കങ്ങള്‍ തുടരുകയാണെന്നു സൂചനയുമുണ്ട്.

എന്‍.ഡി.എയില്‍ ബി.ജെ.പി 36 സീറ്റുകളില്‍ മത്സരിക്കും. ബി.ഡി.ജെഎസ് ആനന്ദാശ്രമം വാര്‍ഡില്‍ മത്സരിക്കും. ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ നിന്ന് വിട്ട് ഓറ്റയ്ക്കാണു മത്സരത്തിനിറങ്ങുന്നത്.

എന്നാല്‍ ബി.ഡി.ജെ.എസ് സീറ്റ് അധികം ചോദിച്ചത് ഇന്നും നാളെയുമായി പ്രശ്നങ്ങള്‍  പരിഹരിച്ച് ഒറ്റകെട്ടായി ഇലക്ഷനെ നേരിടുമെന്നു ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.

രണ്ടു കൗസിലര്‍മാരെ അയോഗ്യരാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിന് സ്റ്റേ

നഗരസഭയുടെ 17ാം വാര്‍ഡ് കൗണ്‍സിലര്‍ രാജു ചാക്കോ, 33ാം വാര്‍ഡ് കൗണ്‍സിലര്‍ ബാബു തോമസ് എന്നിവരെ അയോഗ്യരാക്കി കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

ജസ്റ്റിസ് പി.വി. കുഞ്ഞിക്കണ്ണനാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. സനല്‍കുമാര്‍, അഡ്വ. സീമ എന്നിവര്‍ ഹാജരായി. 2023 ജൂലൈ 27ന് ചങ്ങനാശേരി നഗരസഭാധ്യക്ഷയായിരുന്ന സന്ധ്യാ മനോജിനെതിരേ അവിശ്വാസം അവതരിപ്പിച്ചതിനു പിന്തുണ നല്‍കിയതിനെതുടര്‍ന്നു യു.ഡി.എഫ് ഭരണം പോകുകയും ഇവര്‍ രണ്ടുപേരും എല്‍.ഡി.എഫിനു പിന്തുന കൊടുത്തതിനെതിരെ കോണ്‍ഗ്രസായിരുന്നു ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്.

Advertisment