/sathyam/media/media_files/2026/01/15/ksrtc-2026-01-15-16-37-52.jpg)
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നു പുറപ്പെടുന്ന വേളാങ്കണ്ണി സര്‍വീസിന്റെ പുതിയ ട്രിപ്പ് കോഡ് 1400 സിഎച്ച്ആര്‍വിഎല്‍കെഎന്‍ഐ എന്നായിരിക്കും.
നിലവില്‍ സര്‍വീസ് ചങ്ങനാശേരിയില്‍ നിന്നു 2.30നാണ് പുറപ്പെടുന്നത്.
പുതുക്കിയ സമയ ക്രമം പ്രകാരം ഉച്ചകഴിഞ്ഞ് 2ന് ചങ്ങനാശേരിയില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് അടുത്ത ദിവസം രാവിലെ 5:45ന് വേളങ്കണ്ണിയില്‍ എത്തും.
മടക്ക സര്‍വീസ് ഉച്ചകഴിഞ്ഞ് 2:30ന് പുറപ്പെട്ട് രാവിലെ 5:45ന് ചങ്ങനാശേരിയില്‍ എത്തുന്ന രീതിയിലാണു സമയക്രമം.
കോട്ടയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, പുതുക്കാട്, തൃശൂര്‍, വടക്കഞ്ചേരി, കുഴല്‍മന്ദം, പാലക്കാട്, പൊള്ളാച്ചി, ഉടുമുല്‍പെട്ട, പളനി, ട്രിച്ചി, തഞ്ചാവൂര്‍ കൂടിയാവും സര്‍വീസ് നടത്തുക. റൂട്ട് മാത്രമല്ല, നിര്‍ത്തുന്ന സ്റ്റോപ്പുകള്‍ക്കും/ സ്റ്റാന്റുകളുടെ എണ്ണത്തിനും വ്യത്യാസമുണ്ട്. റൂട്ടിനും, നിര്‍ത്തുന്ന സ്റ്റോപ്പുകള്‍ക്കും/ സ്റ്റാന്റുകളുടെ എണ്ണത്തിനും സമാനമായ മാറ്റങ്ങള്‍ ഇന്നു വേളങ്കണ്ണിയില്‍ നിന്നു പുറപ്പെടുന്ന മടക്ക സര്‍വീസിനു ബാധകമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us