ചെമ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ് തിങ്കളാഴ്ച

പഞ്ചായത്തിന്റെ 2020- 25 വർഷത്തെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.അനൂപും സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് റിസോഴ്സ് പേഴ്സണും അവതരിപ്പിക്കും

New Update
VIKASANA SADAS

കോട്ടയം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിക്കും.

Advertisment

പഞ്ചായത്തിന്റെ 2020- 25 വർഷത്തെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.അനൂപും സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് റിസോഴ്സ് പേഴ്സണും അവതരിപ്പിക്കും. തുടർന്ന് ഭാവി വികസനങ്ങളേക്കുറിച്ച് തുറന്ന ചർച്ചയും നടക്കും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. എസ് ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. രമേശൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശ ബാബു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലത അനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അമൽരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി,എന്നിവർ പങ്കെടുക്കും.

Advertisment