/sathyam/media/media_files/2024/11/18/UkLCq54i0d0rt2agpZPy.jpg)
പാലാ: അകലക്കുന്നം പഞ്ചായത്തിലെ ചെങ്ങളം സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിമതരായി മത്സരിച്ച ബാങ്ക് രക്ഷാമുന്നണി എല്ലാ സീറ്റുകളിലും വിജയിച്ചു.
നിലവിലെ ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ വളരെയധികം ആക്ഷേപം സഹകാരികളിൽ നിന്നും ഉയർന്നിരുന്നു.
ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് യാതൊരു കൂടിയാലോചനകളും ഇല്ലാതെ ആയിരുന്നു. ചിലരുടെ തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥി നിർണ്ണയം നടത്തിയ ഏകാധിപത്യ പ്രവണത കോൺഗ്രസിന്റെ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.
യാതൊരു അനുഭാവവും വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകാത്ത സാഹചര്യത്തിൽ ആയിരുന്നു ഔദ്യോഗിക പാനലിനെതിരെ ഉണ്ടായ വിമത നീക്കം.
വാശിയേറിയ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. വൻ ഭൂരിപക്ഷത്തോടെയാണ് ബാങ്ക് സംരക്ഷണ മുന്നണിയെ ജനങ്ങൾ തിരഞ്ഞെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us