മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് പൂരമഹോത്സവത്തിന് ബുധനാഴ്ച അരങ്ങുണരും

New Update
s

പാലാ: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച അരങ്ങുണരും. വെളുപ്പിന് 5-30 മുതല്‍ വിശേഷാല്‍ പൂജ വഴിപാടുകള്‍, ഗണപതിഹോമം, ലളിതാ സഹസ്ര നാമാര്‍ച്ചന, പുരാണ പാരായണം എന്നിവയും വെെകിട്ട് ദീപാരാധനക്കു ശേഷം തിരുവരങ്ങിന്‍റെ ഉത്ഘാടനവും നടക്കും. 

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് 7-ന് ശ്രീദുര്‍ഗ്ഗ ഇലയ്ക്കാട് അവതരിപ്പിക്കുന്ന പിന്നല്‍,കോല്‍ തിരുവാതിര, 7.30-ന് ടീം ഭജനമഠം ഞീഴൂര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, 8-ന് ശ്രീഭദ്ര മരങ്ങാട്ടുപിള്ളിയുടെ തിരുവാതിര, 9-ന് ഭക്തിഗാനസുധ എന്നിവയാണ് പരിപാടികള്‍.
             
ഏപ്രില്‍ 10-ന് പ്രസിദ്ധമായ 'പൂരം ഇടി', കലംകരിയ്ക്കല്‍, നാരായണീയം-അന്നദാന വഴിപാടുകളും കലാമണ്ഡലം ബിലഹരി എസ്.മാരാരുടെ സോപാനസംഗീതം എന്നിവയും നടക്കും. പൂരം ഇടിക്കു ശേഷം ഉച്ചയ്ക്ക് നട അടച്ചാല്‍ പിന്നീട് പ്രവേശനം നിഷിധമാണ്. വെെകിട്ട് ദീപാരാധനയോ ചടങ്ങുകളോ പാതിവില്ല.
             
ഏപ്രില്‍ 12-ന് വിവിധ വഴിപാടുകള്‍, കലശപൂജ, കലശാഭിഷേകം എന്നിവയ്ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരി, പ്രവീണ്‍ തിരുമേനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
   
വെെകിട്ട് ടൗണ്‍ ചുറ്റിയുള്ള താലപ്പൊലി രഥഘോഷയാത്ര, മേളം, ഗരുഡന്‍, കെെകൊട്ടികളി, ഗാനമേള തുടങ്ങിയവയും പ്രസാദ സദ്യയും ഉണ്ട്. ഉത്സവ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ എ.എസ്.ചന്ദ്രമോഹനന്‍, കെ.കെ.സുധീഷ്, കെ.കെ.നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Advertisment