/sathyam/media/media_files/WYsHFWLeGm1lfzRc4R85.jpg)
ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫോറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാളിന് നാളെ ഡിസംബർ 25 (വ്യാഴം) കൊടിയേറും.
പാതിരാ കുർബാനക്ക് ശേഷം വികാരി ഫാ. മാത്യു തെക്കേൽ കൊടിയേററ്റും തുടർന്ന് 5 30നും 6 45നും 8 നും വി. കുർബാന നടക്കും. ഡിസംബർ 26 (വെള്ളി) രാവിലെ 5: 30, 6: 45, 7 :30, 8:45 വി. കുർബാന. തുടർന്ന് അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും.
വൈകിട്ട് 5 00ന് ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം നൊവേന. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (വികാരി ജനറൽ). ഡിസംബർ 27 രാവിലെ 5 :30, 6 :30, 7 :30 പരിശുദ്ധ കുർബാന. വൈകിട്ട് 4: 30ന് ആഘോഷമായ കുർബാന സന്ദേശം: മോൺ. ജോസഫ് കണി യോടിക്കൽ (വികാരി ജനറൽ).
ഡിസംബർ 28 (ഞായർ) രാവിലെ 5: 30, 6:45, 8 :00 മണി വി. കുർബാന, തുടർന്ന് ശിശുക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ആശീർവാദവും.. മോൺ ജോസഫ് തടത്തിൽ (മുഖ്യ വികാരി ജനറൽ) 4: 30ന് വി. കുർബാന, ജപമാല, ആരാധന ദിവ്യകാരുണ്യ പ്രദക്ഷിണം.
ഡിസംബർ 29 (തിങ്കൾ) രാവിലെ 5 : 30, 7 :30 വി. കുർബാന, ഇലക്തോരമാരുടെ വാഴ്ച. വൈകിട്ട് 3:00ന് റംസാ പ്രസുദേന്തി വാഴ്ച്ച, പരിശുദ്ധ കുർബാന: മോൺ. ജോസഫ് മലേപറമ്പിൽ (വികാരി ജനറൽ). 6:00 മണിക്ക് ജപമാലപ്രദക്ഷിണം നെയ്യൂർ കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക്.
ഡിസംബർ 30 (ചൊവ്വാഴ്ച) രാവിലെ 5 :30, 6 30, 7:30 വി. കുർബാന, സന്ദേശം. വൈകിട്ട് 6:00ന് വി. കുർബാന, ലദീഞ്ഞ്. (ചെമ്പിളാവ് ഗ്രോട്ടോയിൽ). തുടർന്ന് ആഘോഷമായ പ്രദക്ഷിണം പള്ളിയിലേക്ക്.
ഡിസംബർ 31 പ്രധാന തിരുനാൾ ദിനമായ (ബുധൻ) രാവിലെ 5: 30, 6:30,7 :30 വി. കുർബാന. ഉച്ചകഴിഞ്ഞ് 3 :00ന് തിരി വെഞ്ചരിപ്പ്.. തുടർന്ന് ഉണ്ണി മിശിഹായുടെ തിരുസരൂപത്തിൽ നേർച്ച സമർപ്പണം.
4:40ന് തിരുസരൂപം പ്രധാന പന്തലിൽ പ്രതിഷ്ഠിക്കുന്നു. 5:00 മണിക്ക് വിശുദ്ധ കുർബാന. വൈകിട്ട് 6:30ന് ലദീഞ്ഞ് (കുമ്മണ്ണൂർ സെന്റ് തോമസ് സ്മാരകത്തിൽ) തുടർന്ന് 6: 45ന് പ്രദക്ഷിണം. മാർ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സ്, ടൗൺ കപ്പേള ചുറ്റി പള്ളിയിലേക്ക്.
10: 30ന് സമാപന പ്രാർത്ഥന.11:45ന് വർഷാവസാന പ്രാർത്ഥന. 12:00 ന് വർഷാരംഭ പ്രാർത്ഥന. ജനുവരി 1 (വ്യാഴം) രാവിലെ 12 :15 ന് ആഘോഷമായ വി. കുർബാന, സന്ദേശം തുടർന്ന് രാവിലെ 5:30, 6 :30, 8 :00 മണിക്ക് പരിശുദ്ധ കുർബാന.
9:30ന് ആഘോഷമായ തിരുനാൾ റാസ. (മുഖ്യ കാർമികൻ ഫാ.തോമസ് തയ്യിൽ) ഫാ. മൈക്കിൾ നടുവിലേകുറ്റ്, ഫാ. സക്കറിയ വാഴേപ്പറമ്പിൽ, ഫാ ആന്റണി ഞരളകാട്ട് തുടങ്ങിയവർ സഹകാർമ്മികർ ആകും.
സന്ദേശം ഫാ. ജോസഫ് ആലഞ്ചേരി. തുടർന്ന് 11 :45 ന് ആഘോഷമായ തിരുനാൾ പ്രദർശനം പള്ളി മൈതാനിയിലൂടെ 1:45 സമാപനം. തുടർന്ന് പ്രസുദേന്തി സംഗമം. വൈകിട്ട് 6:00 മണിക്ക് ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം കെഴുവംകുളം കുരിശുപള്ളിയിൽ നിന്നും പള്ളിയിലേക്ക്. 8:30ന് സമാപന പ്രാർത്ഥന.
ജനുവരി 2 (ആദ്യ വെള്ളി) പതിവ് പോലെയുള്ള തിരുക്കർമ്മങ്ങൾ രാവിലെ 4:30ന് ആരംഭിക്കും. വൈകിട്ട് 6:00 മണിക്ക് ഉണ്ണി മിശിഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കരുണയുടെ ജപമാലപ്രദക്ഷിണം ജനുവരി 3 (ശനി) 5:30, 6:30 പരിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം സമാപന പ്രാർത്ഥന.
ഡിസംബർ 25 മുതൽ 29 വരെ വൈകിട്ട് 7 :30ന് പ്രൊഫഷണൽ നാടകമേള മത്സരവും ഉണ്ടായിരിക്കും എന്ന് വികാരിഫാ. മാത്യു തെക്കേൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us