New Update
/sathyam/media/media_files/2025/11/08/chidren-day-2025-11-08-14-39-26.jpg)
കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും ചങ്ങനാശ്ശേരി നഗരസഭയും സംയുക്തമായി നവംബർ ഒൻപതിന് (ഞായറാഴ്ച) ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ വിദ്യാർഥികൾക്കായി രചനാ, പ്രസംഗ മത്സരങ്ങൾ നടത്തും.
Advertisment
എൽ പി , യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പ്രസംഗം, കഥാ രചന, കവിതാ രചന, ഉപന്യാസം (എല്ലാം മലയാളം) ചിത്രരചനാ മത്സരങ്ങൾ നടക്കും.
രജിസ്ട്രേഷൻ മത്സരദിവസം രാവിലെ ഒൻപതുമണിക്ക്.
പങ്കെടുക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us