കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിലെ ക്രിസ്തുമസ് ആഘോഷം ശ്രദ്ധേയമായി

New Update
christmas celebration

വൈയ്ക്കം: കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം പരിപാടികളുടെ വ്യത്യസ്തതകളാൽ ശ്രദ്ധേയമായി.

Advertisment

സ്കൂൾ പ്രിൻസിപ്പൽ മായാ ജഗൻ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വിശിഷ്ടാതിഥിയായ  വൈയ്ക്കം സെയ്ന്റ് ജോസഫ് ഫോറോനാ ചർച്ച് വികാരി റവ. ഫാ. ബെർക്ക്മൻസ്  ക്രിസ്തുമസ് സന്ദേശം നൽകി.

christmas celebration-2

മനുഷ്യരെ പരസ്പരം അടുപ്പിക്കുന്നത് നിസ്വാർത്ഥ  സ്നേഹവും, മനുഷ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെയമാണ്. ഉണ്ണീശോയുടെ തിരുനാളായ ക്രിസ്തുമസ് നമ്മളെ ഓർമ്മിപ്പിക്കുന്നതും അത് തന്നെയാണ്. നിന്നെപ്പോലെ നിൻ്റെ സുഹൃത്തിനെയും അയൽക്കാരനെയും സ്നേഹിക്കാൻ ഉപദേശിച്ച്, മാനവരാശിയെ സ്വാർത്ഥതയിൽ നിന്നും തട്ടിയുണർത്തിയ സ്നേഹപ്രവാഹമായിരുന്നു യേശുക്രിസ്തു എന്ന് ഫാ. ബെർക്ക്മൻസ് ക്രിസ്തുമസ് സന്ദേശത്തിലൂടെ  അറിയിച്ചു.

christmas celebration-3

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടങ്കലിൽ പെട്ടുപോയ ലോകജനതയ്ക്ക് പ്രത്യാശയുടെ തിരിനാളം കൊളുത്തിയ ദിവ്യ ജനനമായിരുന്നു യേശുവിന്റേത്.

ദൈവസ്നേഹത്തിന്റെ പൊൻവെളിച്ചം, ജാതി,മത,വർഗ്ഗ, വർണ്ണങ്ങൾക്കും, കാല, ദേഷ, ഭാഷാ ഭേദങ്ങൾക്കും അതീതമായി പ്രസരിച്ചപ്പോൾ മാനവരാശി ആ വെളിച്ചത്തെ തങ്ങളുടെ ഹൃദയങ്ങളിലേക്കായിരുന്നു കൊളുത്തിയത്.

christmas celebration-3

ലോകജനതയ്ക്ക് വഴികാട്ടിയായി മാറിയ ആ ആത്മീയ തേജസ്സ് രണ്ടായിരം വർഷങ്ങൾക്ക് ശേഷവും കൂടുതൽ പ്രഭയോടെ നമ്മളെ വഴി നടത്തുന്നത് വിസ്മയകരമാണ് എന്ന് ഓരോ ക്രിസ്തുമസും നമ്മളെ ഓർമിപ്പിക്കുന്നു എന്ന് മായ ജഗൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

christmas celebration-4

സോറോപ്റ്റി മിസ്റ്റ് ഇൻ്റർനാഷണൽ കൊച്ചിയും, ലേക് മൗണ്ട് പബ്ലിക് സ്കൂളും സംയുക്തമായി ആരംഭിക്കുന്ന വിശക്കുന്നവന് ഒരു പിടി അന്നം നൽകുന്ന "ഒരു പിടിയരി" എന്ന പ്രോജക്ടിൻ്റെ ഉദ്ഘാടനം ഫാ. ബെർക്ക്മൻസ്  നിർവ്വഹിച്ചു. 

christmas celebration-5

റൊട്ടേറിയൻ വിഷ്ണു ആർ ഉണ്ണിത്താൻ, പ്രസിഡൻ്റ് ഇലക്ട് കൊച്ചിൻ റോട്ടറി ടൈറ്റൻസ്, സ്കൂൾ ട്രഷറർ ശാന്തകുമാരി, പി ടി എ പ്രസിഡൻ്റ് പോൾസൺ സ്റ്റീഫൻ, ഡോ. രാധ അയ്യർ സോറോപ്റ്റി മിസ്റ്റ് എന്നിവർ ആശംസകൾ നേർന്നു. 

christmas celebration-6

റൊട്ടേറിയൻ ജേക്കബ്ബ് കുന്നപ്പള്ളി, സെക്രട്ടറി ഇലക്ട്, റോട്ടറി കൊച്ചിൻ ടൈറ്റൻസ്, പ്രത്യേകാതിഥികളായ മാസ്റ്റർ ആൽഫി ജെ. ജോർജ്ജ്, കുമാരി അന്നക്കുട്ടി (ഫ്ലവേഴ്സ് / മഴവിൽ മനോരമ ഫെയിം) തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. 

christmas celecedtation

ഐശ്വര്യ ലക്ഷ്മിയുടെ പ്രാർത്ഥനാ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ, സ്റ്റാഫ് സെക്രട്ടറി ഉമാ മുരളി സ്വാഗതവും, രാധിക കൃഷ്ണൻ നന്ദിയും പറഞ്ഞു. 

സഹോദരങ്ങളായ മാസ്റ്റർ ആൽഫിയും കുമാരി അന്നക്കുട്ടിയും നടത്തിയ ഗാനാർച്ചനയും, കുട്ടികളുടെ കലാപരിപാടികളും, കേക്ക് വിതരണവും ചടങ്ങുകൾക്ക് സന്തോഷം പകർന്നു.

Advertisment