Advertisment

കോട്ടയത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് ബുധനാഴ്ച തുടക്കം; ഉദ്ഘാടനം കുമരകത്ത്

New Update
H

കോട്ടയം: 'ശുചിത്വ കേരളം സുസ്ഥിര കേരളം' ലക്ഷ്യമിട്ട് സംസ്ഥാനത്താകെ ഒക്‌ടോബർ രണ്ടു മുതൽ ആരംഭിക്കുന്ന മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കു ജില്ലയിൽ കുമരകത്തുനിന്നു തുടക്കം.

Advertisment

ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുമരകം വള്ളാറപ്പള്ളി ഓഡിറ്റോറിയത്തിൽ ബുധനാഴ്ച (ഒക്‌ടോബർ 2) രാവിലെ 9.30ന് സഹകരണ-തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കുമരകം ഗ്രാമപഞ്ചായത്തിന്റെ മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥി ആയിരിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തും.

 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണമാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയും വിധമാണ് ക്യാമ്പയിൻ നടക്കുന്നത്.

ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്‌ളെമെന്റ് ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് ക്യാമ്പയിൻ വിശദീകരണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് പദ്ധതി വിശദീകരണം നടത്തും. കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകർ ഹരിത അയൽക്കൂട്ട വിശദീകരണം നടത്തും. 

ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ കവിതാ ലാലു, മേഘല ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർഷ ബൈജു, പി.ഐ. ഏബ്രഹാം, ശ്രീജ സുരേഷ്,

ഗ്രാമപഞ്ചായത്തംഗങ്ങളായ സ്മിത സുനിൽ, രശ്മികല, പി.എസ്. അനീഷ്, വി.സി. അഭിലാഷ്, ഷീമ രാജേഷ്, പി.കെ. സേതു, വി.എൻ. ജയകുമമാർ, ദിവ്യ ദാമോദരൻ, ജോഫി ഫെലിക്‌സ്, പി.കെ. മനോഹരൻ, മായാ സുരേഷ്,

ആസൂത്രസമിതി ഉപാധ്യക്ഷൻ കെ. കേശവൻ, കെ.എസ്.ഡബ്‌ള്യൂ.എം.പി. ജില്ലാ കോഡിനേറ്റർ നീനു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ജിഷ്ണു ജഗൻ, കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.  

 

Advertisment