/sathyam/media/media_files/rokXoq6bhEzxeUZMrGXX.jpg)
കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1,11,001 രൂപ സംഭാവനയുമായി ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ്.
(ഇ.എസ്.ആർ.സി.) കോട്ടയം കളക്‌ട്രേറ്റിലെത്തിയ ക്ലബ് ഭാരവാഹികളായ സന്ദീപ് ദാസ്, ഡി. അരുൺ, പി.എം. ജയചന്ദ്രൻ, പ്രമോദ് എം. സോമൻ, രാഹുൽ പി. രാജ്, സി.എസ്. സോണി എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
ഉഴവൂർ ഭാവന ആർട്‌സ് ക്ലബ് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ക്ലബ് ഭാരവാഹികളായ ജോസ് ചാണ്ടിയും മാത്യൂ ജോസഫും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി.
കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ഭാരവാഹികളായ ടോമി വേദഗിരി, അനൂപ് കങ്ങഴ, ബിജു താനം എന്നിവർ ചേർന്ന് തുക ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ചെങ്ങളം ജനമൈത്രി പുരുഷ സഹായ സംഘത്തിന്റെ സംഭാവനയായ 7000 രൂപ സംഘം പ്രസിഡന്റ് അജിമോൻ ജില്ലാ കളക്ടർക്കു കൈമാറി.
25000 രൂപ നൽകി അക്കരപ്പാടം യു.പി. സ്‌കൂൾ വിദ്യാർഥികൾ
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25000 രൂപ നൽകി അക്കരപ്പാടം ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ 211 വിദ്യാർഥികളാണ് ഇത്രയും തുക പിരിച്ച് വയനാട് ദുരന്തബാധിതർക്കായി നൽകിയത്.
സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടരാജൻ, അധ്യാപികമാരായ വി. അനുഷ, കെ.ആർ. അഞ്ജു, ഏഴാം ക്ലാസ് വിദ്യാർഥികളായ നിഹാൻ കൃഷ്ണ, ത്രിഷ രാജു എന്നിവർ കളക്‌ട്രേറ്റിലെത്തി ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
ഒരു ദിവസത്തെ കളക്ഷൻ നൽകി മഹാദേവൻ ബസ്
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ദിവസത്തെ കളക്ഷൻ തുകയായ 24,660 രൂപ നൽകി സ്വകാര്യബസ് ഉടമയും ജീവനക്കാരും. തിരുവാർപ്പ്-കുമരകം-വടവാതൂർ റൂട്ടിലോടുന്ന മഹാദേവൻ ബസിന്റെ ഒരു ദിവസത്തെ കളക്ഷനാണ് ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.
കണ്ടക്ടർ സനീഷ്‌കുമാറും, ഡ്രൈവർ രാമകൃഷ്ണനും തങ്ങളുടെ വേതനവും വേണ്ടെന്നുവച്ചു. ബസ് ഉടമ കെ.ആർ. അനീഷും കണ്ടക്ടർ സനീഷ്‌കുമാറും ചേർന്നാണ് തുക കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറിയത്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
തന്റെ വിഹിതരവുമായി മെഴുതിരി വിൽപനക്കാരിയായ സരളയും
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നൽകി സരള നന്ദനും. കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുകയാണ് തൊടുപുഴ സ്വദേശിയായ സരള നന്ദൻ.
1000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. പണം എങ്ങനെ നൽകണമെന്ന് വയോധികയായ സരളാ നന്ദന് അറിയില്ലായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതുകേട്ടാണ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി തുക കൈമാറിയത്. കളക്ടർ ജോൺ വി. സാമുവൽ സരളാ നന്ദനിൽനിന്നു തുക ഏറ്റുവാങ്ങി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒന്നരക്കോടി രൂപ നൽകി
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒന്നരക്കോടി രൂപ നൽകി. ക്ഷേമനിധി ബോർഡ് ജീവനക്കാർ ഒരുലക്ഷത്തി എഴുപതിനായിരം രൂപയും നൽകി.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ ചെക്ക് കൈമാറി. ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ സന്നിഹിതനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us