Advertisment

കോട്ടയത്ത് അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്ന് മൂര്‍ഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി

ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
cobra kottayam

കോട്ടയം: തിരുവാതുക്കലില്‍ അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്ന് മൂര്‍ഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി.  വനം വകുപ്പിന്‍റെ റസ്‌ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും പാമ്പുകളെ പിടികൂടിയത്. 

Advertisment

കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം പാമ്പിനെ പിടികൂടിയത്. 

ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ട വിവരം സ്നേക് റസ്ക്യൂ ടീമിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

Advertisment