തേങ്ങാ വില വീണ്ടും ഉയരുന്നു, വില ഉയർന്നത് വടക്കേ ഇന്ത്യയിലേക്ക് കൊപ്ര  സംഭരിച്ച് കൊണ്ടുപോയതോടെ

നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോയതോടെ സംസ്ഥാനത്ത് തേങ്ങാ വില വീണ്ടും ഉയർന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ 80-85 രൂപവരെയാണ് ഒരു കിലോ തേങ്ങയ്ക്ക് ഈടാക്കുന്നത്

New Update
coconu

കോട്ടയം: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര കാര്യമായി സംഭരിച്ച് കൊണ്ടുപോയതോടെ സംസ്ഥാനത്ത് തേങ്ങാ വില വീണ്ടും ഉയർന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ 80-85 രൂപവരെയാണ് ഒരു കിലോ തേങ്ങയ്ക്ക് ഈടാക്കുന്നത്. 

Advertisment

ഓണത്തിന് മുന്‍പു 90 രൂപയ്ക്കു മുകളില്‍ എത്തിയ തേങ്ങാ വില 90 രൂപയെത്തിയിരുന്നു. എന്നാല്‍, തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ എത്തി തുടങ്ങിയതോടെ ഓണക്കാലത്ത് വില 70 രൂപയായി കുറഞ്ഞിരുന്നു. പലയിടങ്ങളിലും 55 മുതല്‍ 60 രൂപയ്ക്കു വരെയാണ് തേങ്ങാ സംഭരിക്കുന്നത്. എന്നാല്‍, വെളിച്ചെണ്ണയ്ക്കു കാര്യമായി വില ഉയര്‍ന്നിട്ടില്ല. 

ഓണക്കാലത്ത് ലഭിച്ചിരുന്ന 390-420 രൂപ വരെയാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വിപണിവില. കേരളത്തില്‍ നാളികേര ഉല്‍പ്പാദനം കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൃഷി ചെയ്യാന്‍ പലര്‍ക്കും താല്‍പര്യമില്ലാത്തതും ചെല്ലി, മണ്ട ചീയല്‍ രോഗങ്ങളുമാണ് കര്‍ഷകരെ പിന്നോട്ടടിക്കുന്നത്.

Advertisment