New Update
/sathyam/media/media_files/sexkx86QtbjkaXAIHMAp.jpg)
കോട്ടയം: ഈ വര്‍ഷത്തെ സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനം ശനിയാഴ്ച (സെപ്റ്റംബര്‍ 20) ആചരിക്കും. കൈറ്റ് പുറത്തിറക്കിയ ഉബുണ്ടു 22.04 അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റ് ഒ.എസ്. 22.04 ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കേന്ദ്രത്തില്‍ രാവിലെ പത്തുമുതല്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും.
Advertisment
സ്വതന്ത്ര സോഫ്റ്റ് വെയര്‍; സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞു നടക്കുന്ന സെമിനാറിന് ഡി.എ.കെ.എഫ് ജില്ലാ പ്രസിഡന്റ് ടോണി ആന്റണി നേതൃത്വം നല്‍കും. ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി ചേര്‍ന്ന് സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ പ്രതിജ്ഞയെടുക്കും.