സിപിഐ (എം) മരങ്ങാട്ടുപിള്ളി ലോക്കല്‍ കമ്മറ്റി ഓഫീസ് ഉത്ഘാടനവും പുതിയ പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

New Update
cpim office inauguration

മരങ്ങാട്ടുപിള്ളി:സിപിഐ (എം) ലോക്കല്‍ കമ്മറ്റിയുടെ പുതിയ ഓഫീസിന്‍റെ ഉത്ഘാടനം ടൗണ്‍ ടാക്സി സ്റ്റാന്‍ഡില്‍, പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുതിര്‍ന്ന നേതാവുമായ സി.ജെ ജോസഫ് നിര്‍വ്വഹിച്ചു. 

Advertisment

cpim marangattupilli

തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി കെ.ഡി ബിനീഷിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.വി സുനില്‍ ഉത്ഘാടനം ചെയ്തു. 

cpim marangattupilli-2

ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേയ്ക്ക് സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റ സിപിഐ (എം) പ്രതിനിധികളായ തുളസീദാസ്, ബിനീഷ് ഭാസ്ക്കരന്‍, സബിന്‍ലാല്‍ ബാബു എന്നിവരെയും, പാര്‍ട്ടി പാനലില്‍ മത്സരിച്ച മറ്റു സ്ഥാനാര്‍ത്ഥികളെയും കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണന്‍ ഹാരാര്‍പ്പണം നടത്തി ആദരിച്ചു. 

ലോക്കല്‍ കമ്മറ്റിയംഗം എ.എസ് ചന്ദ്രമോഹനന്‍, കെ.എസ് അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Advertisment