തൊഴിലുറപ്പ് അട്ടിമറിയില്‍ പ്രതിഷേധം; സിപിഐഎമ്മിന്‍റെയും കര്‍ഷക സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

New Update
cpim protest

മരങ്ങാട്ടുപിള്ളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ചു ബില്‍ പാസ്സാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച്, സി.പി.ഐ(എം) മരങ്ങാട്ടുപിള്ളി ലോക്കല്‍ കമ്മറ്റിയുടെയും കര്‍ഷക സംഘം മേഖലാ കമ്മറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി.  

Advertisment

cpim protest-2

ലോക്കല്‍ കമ്മറ്റിയംഗം കെ.എസ്.അജിത് അദ്ധ്യക്ഷത വഹിച്ച യോഗം കര്‍ഷകസംഘം ഏരിയാ കമ്മറ്റി അംഗം എ.എസ്.ചന്ദ്രമോഹനന്‍ ഉത്ഘാടനം ചെയ്തു. 

നിയുക്ത പഞ്ചായത്ത്  അംഗങ്ങളായ എ.തുളസീദാസ്, ബിനീഷ് ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കേന്ദ ബില്ലിന്‍റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

Advertisment