വിജയിച്ചു വന്നവരെയും തോറ്റവരെയും ഒരുപോലെ ആദരിക്കുന്ന സിപിഐ (എം) മാതൃക ശ്രദ്ധേയമായി

New Update
cpm marangattupilli

മരങ്ങാട്ടുപിള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം വരിച്ച  സ്ഥാനാര്‍ത്ഥികളെ അനുമോദിക്കുന്ന അതേ ചടങ്ങില്‍വച്ചു തന്നെ, സിപിഐ (എം) -നെ പ്രതിനിധീകരിച്ച് വാര്‍ഡുകളില്‍ മത്സരിച്ചു പരാജയം ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥികളെയും ഹാരാര്‍പ്പണത്തോടെ ആദരിച്ചത് ഹര്‍ഷാരവം കൊണ്ട് ശ്രദ്ധേയമായി. 

Advertisment

സാധാരണയായി വിജയം നേടുന്നവരെ അനുമോദിക്കുമ്പോള്‍, പരാജയപ്പെടുന്നവര്‍ മനഃപൂര്‍വ്വമോ അല്ലാതെയോ അവഗണിക്കപ്പെട്ടുപോവുക പതിവാണ്.

മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ വിജയിച്ച് മെമ്പര്‍മാരായി അധികാരമേറ്റ തുളസീദാസ്, ബിനീഷ് ഭാസ്ക്കരന്‍, സബിന്‍ലാല്‍ ബാബു എന്നിവരെ പാര്‍ട്ടി സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. അതോടൊപ്പം അഞ്ചാം വാര്‍ഡില്‍ മത്സരിച്ച അനില രാജിനെയും ആദരിച്ചപ്പോള്‍ കരഘോഷമുയര്‍ന്നു.

cpim marangattupill3

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി കെ.ഡി.ബിനീഷ്  അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി യേറ്റ് മെമ്പര്‍ പി.വി.സുനില്‍ ഉത്ഘാടനം ചെയ്തു. കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് സി.ജെ ജോസഫ്‌ എന്നിവര്‍ ബന്ധപ്പെട്ടവരെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. എ.എസ്.ചന്ദ്രമോഹനന്‍, കെ.എസ്. അജിത് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഡുകളിലെ പ്രശ്നങ്ങളിലും വികസന പ്രക്രിയയിലും, മെമ്പറാകുന്നവര്‍ക്കുള്ള പങ്കിന് തുല്യമോ അതിലധികമായോ സാങ്കേതികമായി പരാജയപ്പെട്ട പ്രതിഭകള്‍ക്കും ഉണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Advertisment